വിശ്വഭാരതി സർവ്വകലാശാല, ശാന്തിനികേതൻ

പശ്ചിമബംഗാളിലെ കൊൽക്കത്തയ്ക്ക് 180 കിലോമീറ്ററോളം വടക്ക് ബിർഭും ജില്ലയിലെ ഒരു ചെറിയ നഗരമായിരുന്നു ബോൽ‌പുർ. നോബൽ സമ്മാനജേതാവായ രബീന്ദ്രനാഥ ടാഗോർ നിർമ്മിച്ച വിശ്വഭാരതി സർവ്വകലാശാലയിലൂടെ ഈ കൊച്ച് നഗരം ലോകപ്രശസ്തമായി. ഭൂപൻഡംഗ എന്ന ഭോല്പൂറിനു സമീപമുള്ള പ്രദേശം, മുൻപ് ലോർഡ് എസ്.പി. സിൻഹയുടെ കുടുംബം ടാഗോറ് കുടുംബത്തിനു സമ്മാനിച്ചതായിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ അച്ഛൻ ദേവേന്ദ്രനാഥ ടാഗോർ ആണ് വളരെ ശാന്തവും സുന്ദരവുമായ  ആ സ്ഥലത്തിനു ശാന്തിനികേതൻ എന്ന് പേരിട്ടത്. ദേബേന്ദ്രനാഥ ടാഗോർ ഈ രണ്ട് പ്രദേശവും ഉൾപ്പെടുത്തി ഒരു ആശ്രമം സ്ഥാപിച്ചു. ബ്രഹ്മചര്യ ആശ്രമം എന്നപേരിലറിയപ്പെട്ടിരുന്ന പ്രസ്തുത ആശ്രമത്തിന്റെ പേർ പിന്നീട് ബ്രഹ്മചര്യ വിദ്യാലയം എന്നാക്കി മാറ്റി. 1901ൽ ദേവെന്ദ്രനാഥ ടാഗോറിന്റെ മകൻ രബീന്ദ്രനാഥ ടാഗോർ (നമ്മുടെ ദേശീയഗാനത്തിന്റെ കർത്താവും നോബൽ സമ്മാന ജേതാവും) വിദ്യാഭ്യാസത്തിനുള്ള സൌകര്യവും അവിടെ ഒരുക്കി. രവീന്ദ്രനാഥ ടാഗോർ തന്നെ ആശ്രമത്തിനെ ഒരു കോളേജ് ആക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. 1913ൽ നോബൽ സമ്മാനത്തിലൂടെ ലഭിച്ച തുകകൊണ്ട് നിർമ്മിച്ച കോളേജ് ഡിസംബർ 23, 1921ൽ ഔദ്യോഗികമായി ആരംഭിച്ചും. പിന്നീട് അത് ഒരു സർവ്വകലാശാലയും സാംസ്കാരിക കേന്ദ്രവുമായി മാറി.

രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാല വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയാർജ്ജിച്ചു. പ്രസ്തുത സർവ്വകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ പ്രമുഖരിൽ ഇന്ദിര ഗാന്ധി, സത്യജിത്ത് റായ്, അമർത്ത്യ സെൻ തുടങ്ങിയവരും ഉൾപ്പെടും. എന്നാൽ കഥകളിയെ ബന്ധപ്പെടുത്തി പ്രസ്തുത സർവ്വകലാശാല കേരളത്തിലും പേരെടുത്തിട്ടുണ്ട്.
വിശ്വഭാരതി സർവ്വകലാശാലയുടെ കീഴിൽ നിരവധി കോളേജുകൾ ഉണ്ട്. ഓരോന്നും ഓരോ വിഷയവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ചീന ഭവന എന്നത് ചൈനീസ് ഭാഷയും സംസ്കാരവും പ്ഠിപ്പിക്കാനും പഠിക്കാനും പേരുകേട്ടതാണ്. ദർശന ഭവന എന്ന സ്ഥാപനം ഫിലോസഫിയിൽ പഠനവും ഗവേഷണവും നടത്തുന്നു. കലാ ഭവന എന്ന ഫൈൻ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് പലതരം കലകൾക്കും സംഗീതത്തിനുമൊക്കെ പേരുകേട്ടതാണ്. കൂടാതെ രവീന്ദ്രസംഗീതം പഠനവും പ്രചരണവും ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്. ഇവിടെ ആണ് കഥകളിയും പഠിപ്പിക്കുന്നത്. ഗുരു കേളുനായർ ഇവിടുത്തെ ആശാൻ ആയിരുന്നു. ഗുരു കേളു നായരാകട്ടേ പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, ഗുരു കുഞ്ചു കുറുപ്പ്, പദ്മശ്രീ മാണി മാധവ ചാക്യാർ എന്നിവരുടെ ശിഷ്യനാണ്. ഇക്കാലത്ത് അറിയപ്പെടുന്ന കഥകളി സംഗീതകാരൻ കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ്, വെണ്മണി ഹരിദാസ് തുടങ്ങിയവരും വിശ്വഭാരതി സർവ്വകലാശാലയിൽ പഠിപ്പിച്ചിരുന്നു. ഈ അടുത്ത കാലത്ത് കലാമണ്ഡലം ശുചീന്ദ്രൻ വിശ്വഭാരതി സർവ്വകലാശാലയിൽ നിയമനം കിട്ടി പോയി.
പരിദർശകൻ, ആചാര്യ, ഉപാചാര്യ എന്നിവർ അടങ്ങുന്ന ഒരു കർമ്മ സമിതിയാണ് സർവ്വകലാശാലയെ നയിക്കുന്നത്. പരിദർശകൻ ഇന്ത്യാരാജ്യത്തിന്റെ പ്രസിഡന്റും, ആചാര്യ എന്നത് നമ്മുടെ പ്രധാനമന്ത്രിയും ആണ്.
ഇൻസ്റ്റിറ്റ്യൂട്ടുകൾ, സെന്ററുകൾ, ഡിപ്പാർട്ട്മെന്റുകൾ, സ്കൂളുകൾ എന്നിങ്ങനെ ആയി  വിശ്വഭാരതി സർവ്വകലാശാല വിഭജിക്കപ്പെട്ടിരിക്കുന്നു. ഡിപ്പാർട്ട്മെന്റുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ആയിരിക്കും ഉണ്ടാവുക. ഇന്താഗവണ്മെന്റിന്റെ ഡിപാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജി വിശ്വഭാരതി സർവ്വകലാശാലക്ക് വേണ്ട സാമ്പത്തികസഹായങ്ങൾ ചെയ്തുകൊടുക്കുന്നു.
സ്ഥാപിത വർഷം: 
1921