നിലാവ് സാധകം

Friday, August 5, 2011 - 19:53
നിലാവ് സാധകം, സദനം കഥകളി അക്കാദമി, പേരൂർ, പാലക്കാട് ജില്ല

ചെണ്ട വിദ്യാർത്ഥികൾ അഭ്യസിക്കുന്നുചെണ്ടവാദനം ചെയ്യുന്ന കലാകാരന്മാരും പഠിക്കുന്ന വിദ്യാർത്ഥികൾക്കുമുള്ള ഒരു സാധക രീതിയാണ് നിലാവ് സാധകം അഥവാ നിലാസാധകം. മിഥുനം കർക്കിടകം മാസങ്ങളിൽ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്ത് വരുന്നത്. വെളുത്ത പക്ഷത്തെ കറുത്ത വാവ് കഴിഞ്ഞതിന്റെ പിറ്റേദിവസം ചന്ദ്രൻ ഉദിക്കുന്ന സമയം മുതൽ ആണ് സാധകം ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ ദിവസവും ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് സാധകത്തിന്റെ സമയവും ദീർഘിക്കുന്നു. അങ്ങനെ വെളുത്ത വാവ് ദിവസം ഒരു മുഴുവൻ രാത്രിയും സാധകം ചെയ്യും. കറുത്ത പക്ഷത്തെ കറുത്തവാവിന് സാധകം തീരും. കൂട്ടത്തിൽ പകൽ വേണ്ടത്ര ഔഷധങ്ങൾ സേവിക്കുകയും ഉഴിച്ചിൽ മുതലായവയും ഉണ്ടാവണം. പകൽ ഉറക്കം നിഷിദ്ധമാണ്. പഥ്യമായ ആഹാരക്രമങ്ങളും ഇതിന്റെ ഭാഗമാണ്. സാധകം ചെയ്യുന്നത് അഭ്യാസം തുടങ്ങിയ വിദ്യാർത്ഥികൾ മുതൽ മുതിർന്ന കലാകാരന്മാർ വരെ ഉൾപ്പെട്ടതാണ്.  ഇതൊരു ചിട്ടയല്ല മറിച്ച് വൈദഗ്ദ്ധ്യത്തിനു വേണ്ടി ചെയ്യുന്നതാണ്. വലന്തലയിലാണ് സാധകം ചെയ്യുക. പഠിക്കുന്നവർ കല്ലിൽ മുട്ടി ഉപയോഗിച്ച് സാധകം ചെയ്യും.

നിലാ സാധകം തുടങ്ങുന്നത് വൈകിട്ട് ആറു മുപ്പതിനായിരിക്കും.പൌര്‍ണമിയോടെവൈകിട്ട് ആറര മുതല്‍ കാലത്ത് ആറര നിണ്ടു നില്‍ക്കും എന്നാല്‍ .വെളുത്ത വാവ് കഴിഞ്ഞാല്‍ കാലത്തെ ആറര മണിയാണ് നിയാമക നിര്‍ണ്ണായകസമയം.അപ്പോള്‍ വെളുത്ത വാവിന് ശേഷം വൈകിട്ട് ഏഴിന് തുടങ്ങി കാലത്ത് ആറര വരെ.. പിറ്റേ ദിവസം എട്ടിന് തുടങ്ങി ആറര വരെ. അങ്ങിനെ അവസാനദിവസം കാലത്ത് അഞ്ചു മണി മുതല്‍ ആറര വേറെയായിരിക്കും സാധകം എന്നര്‍ത്ഥം.

sadanam ramakrishnan sadanam kathakali academi peroor palakkadചന്ദ്രന്‍ വളര്‍ന്നു പൌര്‍ണ്ണമി ആകുന്നതു വരെയുള്ള നാളുകളില്‍.(ascenting--അനു​ലോമം) സാധകം തുടങ്ങുന്ന സമയമാണ് നിശ്ചിതം. constant-അതായത് വൈകിട്ട്ആറര മണിക്ക് എന്നും സാധകം തുടങ്ങും. എന്നാല്‍ പൗർണമിക്ക് പന്ത്രണ്ടു മണിക്കൂര്‍ സാധക രാത്രിക്ക് ശേഷം(maximum duration of night with moon) ചന്ദ്രന്‍ ശോഷിച്ചു തുടങ്ങുന്നതോടെ(descentin​g--പ്രതിലോമം) സാധകം അവസാനിക്കുന്ന സമയമാണ് നിശ്ചിതം. അതായത് പൌർണമിക്ക് ശേഷം സാധകം തുടങ്ങുന്ന സമയം അസ്ഥിരവും അവസാനിക്കുന്ന സമയം സ്ഥിരവുമാണ്. എല്ലാദിവസവും ആറരക്കു അവസാനിക്കുന്നു. ഒന്നുകുടി വ്യക്തമായി പറയുകയാണെങ്കിൽ, പൌര്‍ണ്ണമി വരെ സാധകങ്ങള്‍ ആറരക്കു തുടങ്ങുന്നു. പൌർണമിക്ക് ശേഷം സാധകങ്ങള്‍ ആറരക്കു അവസാനിക്കുന്നു.

ഇതന്നൊപ്പം കൊടുത്തിരിക്കുന്ന് അ ചിത്രങ്ങൾ പാലക്കാട് ജില്ലയിലെ പേരൂർ സദനം കഥകളി അക്കാദമിയിൽ ജൂലൈ 2011 ന് നടന്ന നിലാസാധകത്തിന്റെ ആണ്. ചിത്രങ്ങൾ എടുത്തത് ശ്രീവൽസൻ തീയ്യടി.  പ്രസിദ്ധ തായമ്പക വിദ്വാൻ പോരൂർ ഉണ്ണികൃഷ്ണനും സംഘവും എല്ലാവർഷവും നിലാസാധകം നടത്താറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

(ഈ കുറിപ്പ് ഫേസ്ബുക്ക് കഥകളി ഗ്രൂപ്പിലെ സദനം ഹരികുമാരൻ, ദിവാകര വാര്യർ, ശ്രീവൽസൻ തീയ്യടി തുടങ്ങിയ മെംബർമാർ അടങ്ങിയ ചർച്ചയിലെ വിവരങ്ങൾ ചേർത്ത് എഴുതിയതാണ്.)

Article Category: 
Malayalam

Comments

Thank you sunil, prabhandham nannayittundu. divakaran