ശിവരാമസ്മരണ

Friday, July 8, 2011 - 21:47

ശിവരാമന്റെ പച്ച വേഷം (കടപ്പാട്: )കഥകളി അരങ്ങുകളില്‍ താന്‍ ചെയ്യേണ്ടുന്ന  കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു അവതരിപ്പിക്കുന്നതിലാണ് ശ്രീ. കോട്ടയ്ക്കല്‍ ശിവരാമന്‍ ശ്രദ്ധിച്ചിരുന്നത്.  അതുകൊണ്ട്‌  അദ്ദേഹം ചെയ്തിരുന്ന വേഷങ്ങളില്‍ കഥാപാത്രത്തെ  ഔചിത്യ ബോധത്തോടെ  അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.   കഥകളി ചിട്ടയുടെ സ്വാധീനം കൂടുതലൊന്നും അരങ്ങുകളില്‍ പ്രകടിപ്പിക്കുന്ന രീതി അദ്ദേഹത്തില്‍ ഉണ്ടായിരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല.

"കലാമണ്ഡലം" എന്ന സ്ഥാപനത്തിന്റെ പേരു  പറഞ്ഞാല്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെ കഥകളി ലോകം  സ്മരിക്കുന്ന ഒരു കാലഘട്ടം  ഉണ്ടായിരുന്നു. അതേ പോലെ തന്നെ "കോട്ടയ്ക്കല്‍ " എന്ന എന്ന സ്ഥാപനത്തിന്റെ പേരു പറഞ്ഞാല്‍ കഥകളി ലോകം ശ്രീ. കോട്ടയ്ക്കല്‍ ശിവരാമനെ സ്മരിക്കുന്ന കാലഘട്ടവും  ഉണ്ടായിരുന്നു എന്നത് ഇന്നത്തെ കഥകളി ലോകം അറിഞ്ഞിരിക്കേണ്ടതാണ്.

കഥകളിയുടെ ചരിത്രം നോക്കിയാല്‍ ഒരു സമ്പൂര്‍ണ്ണ നളചരിതം  കേരളത്തിളുടെ നീളം കലാമണ്ഡലം കഥകളി സംഘം  അവതരിപ്പിക്കെണ്ടിവന്നിരുന്ന ഒരു കാലഘട്ടങ്ങളില്‍ കോട്ടയ്ക്കലില്‍ നിന്നും ശ്രീ. ശിവരാമനെ വിശേഷാല്‍ ക്ഷണിച്ചു കളി നടത്തേണ്ടി വന്നിട്ടുണ്ട്. കഥകളി ലോകം എന്നും സ്മരിക്കേണ്ട ഒരു കഥകളി കലാകാരന്‍ എന്ന പ്രശസ്തിക്ക് അര്‍ഹനായ ഒരു കലാകാരന്‍  ആയിരുന്നു ശ്രീ. കോട്ടയ്ക്കല്‍ ശിവരാമന്‍.

ശ്രീ. കോട്ടയ്ക്കല്‍ ശിവരാമന്‍ (ശിവരാമേട്ടന്‍) അവര്‍കളുമായി  ധാരാളം സംസാരിച്ചിട്ടുണ്ട്.  ദമയന്തി, ദേവയാനി, സൈരന്ധ്രി, കുന്തി, പാഞ്ചാലി, മോഹിനി, ചിത്രലേഖ  തുടങ്ങിയ ധാരാളം വേഷങ്ങള്‍ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. അതൊരു മഹാ ഭാഗ്യമായി കരുതുന്നു.

Article Category: 
Malayalam