ഹസ്തലക്ഷണദീപികാ - കപിത്ഥകം

Friday, June 17, 2016 - 13:13
7. കപിത്ഥകം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
നമിതാനാമികാ പൃഷ്ഠമംഗുഷ്ഠോയദിസംസ്പൃശേൽ ||            34
 
കനിഷ്ഠികാസുനമ്രാച യസ്മിംസ്തു സ കരസ്മൃതഃ |
കപിത്ഥാഖ്യശ്ച വിദ്വത്ഭിഃ നൃത്തശാസ്ത്രവിശാരദൈഃ ||            35
 
ഭാഷ:- പവിത്രവിരൽ മടക്കിയും അതിന്മേൽ പെരുവിരൽ തൊടിച്ച് ചെറുവിരൽ നല്ലവണ്ണം മടക്കുകയും ചെയ്താൽ അതിന്ന് കപിത്ഥമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 
വാഗുരാസംശയഃ പിഞ്ഛാപാന സ്പർശോനിവർത്തനം |
ബഹിഃ പൃഷ്ഠാവതരണെ പദവിന്യാസമിത്യപി ||               36 
 
സംയുക്താസ്തു കപിത്ഥാഖ്യാ ദശഹസ്താസ്സമീരിതാഃ |            37
 
ഭാഷ:- വല, സംശയം, പീലി, കുടിക്കുക, തൊടുക, മടക്കുക, പുറഭാഗം, വഴിയെ എറങ്ങുക കാലടി വെക്കുക - ഈ 10 പദാർത്ഥങ്ങളെ രണ്ട് കൈകൊണ്ടും കപിത്ഥ മുദ്രയിൽ കാണിക്കണം.
Article Category: 
Malayalam