ഹസ്തലക്ഷണദീപികാ - ശുകതുണ്ഡം

Friday, June 17, 2016 - 13:12
6. ശുകതുണ്ഡം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
ഭൂലതേവയദാ വക്രാ തര്ജ്ജന്യംഗുഷ്ഠ സംയുതാ ||              32
നമിതാനാമികാ ശേഷൈ  കുഞ്ചിതോദഞ്ചിതെതദാ |
 
ഭാഷ:- ചൂണ്ടുവിരല്‍ പുരികംപോലെ വളക്കുകയും പവിത്രവിരൽ (മോതിരവിരല്‍) മടക്കി അതിന്മേൽ പെരുവിരൽ വെക്കുകയും മറ്റു വിരലുകൾ പൊങ്ങിച്ചു മടക്കുകയും ചെയ്താൽ അതിന്നു ശുകതുണ്ഡമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 
ശുകതുണ്ഡകമിത്യാഹുരാചാര്യാ ഭരതർഷഭഃ ||                      33
ഹസ്തോയമങ്കുശെ ചൈവ പക്ഷിണ്യേവപ്രയുജ്യതെ |
 
ഭാഷ:- ആനതോട്ടി, പക്ഷി - ഈ രണ്ട് പദാർത്ഥങ്ങൾ മാത്രമേ ഈമുദ്രയിൽ കാട്ടേണ്ടതുള്ളു. അതുകൾ രണ്ടുകൈകൊണ്ടും കാട്ടേണ്ടതാണ്.
Article Category: 
Malayalam