ഹസ്തലക്ഷണദീപികാ - കടകാമുഖം

Friday, June 17, 2016 - 13:38
24. കടകാമുഖം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
മദ്ധ്യമാതർജ്ജനീമദ്ധ്യമംഗുഷ്ഠഃ പ്രവിശേദ്യദിഃ |
ശേഷാസ്സന്നമിതായത്ര സഹസ്തഃ കടകാമുഖഃ ||                      87
 
ഭാഷ:- നടുവിരലിന്റെയും ചൂണ്ടൻ വിരലിന്റെയും നടുവിൽ പെരുവിരൽ ചേർത്ത് മറ്റുള്ള വിരലുകൾ മട ക്കിയാൽ അതിന്ന് കടകാമുഖമുദ്ര എന്ന് പറയുന്നു.
 
കഞ്ചുകഃ കിങ്കരഃ ശൂരോ മല്ലോ ബാണവിമോചനം |
ബന്ധനശ്ച ഷഡേതേ സ്യുഃ സംയുക്താഃ കടകമുഖാഃ ||                 88
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
ഭാഷ:- കുപ്പായം (സ്ത്രീകള്‍ മാറില്‍ ധരിക്കുന്ന വസ്ത്രം), ഭൃത്യൻ, ശൂരൻ, മല്ലൻ, ശരംവിടുക, കെട്ടുക, ഈ 6 പദാർത്ഥങ്ങളെ രണ്ടുകൈകൊണ്ടും കടകാമുഖ മുദ്രയിൽ കാണിക്കണം.
 
സംബുദ്ധാവപി ഹസ്തേ ച ഹംസപക്ഷകരസ്മൃതഃ |
നിശ്ചയേ ശുകതുണ്ഡാഖ്യഃ കരാസ്സംയുത എവ ഹി ||                 89
 
സംബോധനയും ഹസ്തവും ഹംസപക്ഷ മുദ്രയിൽ കാണിക്കണം. നിശ്ചയമെന്നുള്ളത് രണ്ടുകൈകൊണ്ടും ശുകതുണ്ഡമുദ്രയിൽ കാണിക്കണം.
Article Category: 
Malayalam