ഹസ്തലക്ഷണദീപികാ - സര്‍പ്പശിരസ്സ്

Friday, June 17, 2016 - 13:32
19. സര്‍പ്പശിരസ്സ്   
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
[1]അംഗുല്യസ്സംഹതാഃ സ്സര്‍വ്വാഃ സഹാംഗുഷ്ഠേന യസ്യ ച |
തഥാ നിമ്നതലശ്ചൈവ സ തു സര്‍പ്പശിരാഃ കരഃ ||                                                     76
 
ഭാഷ:- എല്ലാ വിരലുകളും ചേര്‍ത്ത് അല്പം ഉള്ളിലേക്ക് മടക്കിയാല്‍ അതിനു സര്‍പ്പശിരസ്സ്മുദ്ര എന്ന് പറയുന്നു.    
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
ചന്ദനം ഭുജഗോ മാന്ദ്യമര്ഘ്യം വികിരണം മുനിഃ |
ദന്തികര്‍ണ്ണവിധൂനശ്ച രക്ഷാംസംവാഹനം തഥാ ||
 
നവഹസ്താസ്തുസംയുക്താ സര്‍പ്പശീര്ഷെ സമീരിതാഃ |                                             77  
 
ഭാഷ:- ചന്ദനം, സര്‍പ്പം, മാന്ദ്യം, അര്‍ഘ്യം, വിതറുക, [2]മഹര്‍ഷി, ആന-യുടെ ചെവിയാട്ടല്‍, [3]രക്ഷിക്കുക, തിരുമ്മുക – ഇവ, രണ്ടുകൈകൊണ്ടും കാണിക്കേണ്ടതാണ്.
 
 
[1] തിരുവങ്ങാട് നമ്പീശന്‍ തയാറാക്കിയ ഗ്രന്ഥത്തില്‍ ഈ ശ്ലോകം ഭരതമുനിയുടെ നാട്യശാസ്ത്രം ഒന്‍പതാം അദ്ധ്യായത്തില്‍ നിന്ന് അതേപോലെ പകര്‍ത്തിയതായി കാണാം. നാട്യശാസ്ത്രത്തില്‍, വിവരണം ഇങ്ങിനെയാണ്‌:- പെരുവിരലടക്കം, എല്ലാ വിരലുകളും ചേര്‍ത്തുപിടിച്ച്, ഉള്ളംകൈ കുഴിഞ്ഞുകൊണ്ടുള്ള കൈമുദ്രയ്ക്ക് സര്‍പ്പശിരസ്സെന്നുപേര്‍. ഒന്നിലധികം പാഠഭേദങ്ങളുണ്ടെങ്കിലും, പ്രയോഗത്തില്‍  സാധാരണ ജനങ്ങള്‍ പാമ്പിന്‍റെ പത്തി (ഫണം) എന്ന് കാണിക്കുന്നതുപോലെത്തന്നെ വരും. ഉപയോഗത്തിലും പാഠഭേദങ്ങള്‍ പലതും ഉണ്ട്.     
 
[2] & [3] – ഇവ  പ്രയോഗത്തില്‍  ഇല്ല എന്ന്  തിരുവങ്ങാട് നമ്പീശന്റെ ഗ്രന്ഥത്തില്‍ കാണുന്നു.
Article Category: 
Malayalam