ഹസ്തലക്ഷണദീപികാ - ത്രിപതാകം

Friday, June 17, 2016 - 13:30
17. ത്രിപതാകം     
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠഃ കുഞ്ചിതാകാരസ്തർജ്ജനീമൂലമാശ്രിതഃ ||              72
യദി സ്യാത്സകരഃ പ്രോക്തോ ത്രിപതാകാ മുനീശ്വരൈ |          
 
ഭാഷ:- പെരുവിരൽ കുറഞ്ഞൊന്നു മടക്കി ചൂണ്ടുവിരലിന്റെ താഴത്തെ സന്ധിയോട് ചേർത്താൽ അതിന്നു ത്രിപതാകമുദ്ര എന്ന് പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
അസ്തമാദിരയേ പാനം ശരീരം യാചനം ബുധെഃ ||              73
ഷഡേതേ ത്രിപതാകാഖ്യാ സംയുക്താ സംസ്മൃതാഃ കരാഃ |           
 
ഭാഷ:- അസ്തമയം, ആദി, എടോ, പാനം, ശരീരം, യാചിക്കുക - ഈ 6 പദാർത്ഥങ്ങളെ രണ്ടു കൈകൊണ്ടു ത്രിപതാക മുദ്രയിൽ കാണിക്കണം.
Article Category: 
Malayalam