ഹസ്തലക്ഷണദീപികാ - അഞ്ജലി

Friday, June 17, 2016 - 13:21
11. അഞ്ജലി
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
കരശാഖാശ്ചവിശിഷ്ടാ മദ്ധ്യം ഹസ്തതലസ്യതു ||
കിഞ്ചിദാകുഞ്ചിതായസ്യ [1]ലുഠിതം സോജഞലിഃ കരഃ     |            51
 
ഭാഷ:- വിരലുകളെല്ലാം തമ്മിൽ തൊടിക്കാതെ നിർത്തുകയും കയ്യിന്റെ അടി (ഉള്‍ഭാഗം) അല്‍പം മടക്കുകയും ചെയ്താൽ അതിന് അഞ്ജലിമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
പ്രവർഷം വമനം വഹ്നിഃ പ്രവാഹഃ പ്രസ്വനഃ പ്രഭാ ||
മൂർദ്ധജഃ കുണ്ഡലഞ്ചൈവ സന്താപഃ സഭ്രമഃ സദാ |             
 
നദീസ്നാനം പ്രവാഹശ്ച രുധിരം നാട്യകോവിദൈ ||                  52
സംയുക്താഞ്ചലിനാമാനോ ഹസ്താ പഞ്ചദശോദിതാഃ |       
 
അയുക്താഞ്ജലിനമാനാവുർഭാവേവകരൗസ്മൃതൗ ||              53
ശാഖാ ക്രോധശ്ച വിദ്വത്ഭിഃ നാട്യശാസ്ത്രവിശാരദൈഃ |           54
 
ഭാഷ:- അതിവർഷം, ഛർദ്ദി, അഗ്നി, കുതിര, കഠിനശബ്ദം, പ്രകാശം, തലമുടി, കുണ്ഡലം, ചൂട്, പരിഭ്രമം, എല്ലായ്പ്പോഴും, എന്ന നദി, സ്നാനം, ഒഴുക്ക്, ചോര - ഈ 15 പദാർത്ഥങ്ങളെ രണ്ട് കൈ കൊണ്ടും മരക്കൊമ്പ് ദ്വേഷ്യം - ഈ 2 പദാര്‍ത്ഥങ്ങളെ ഒരു കൈകൊണ്ടും അഞ്ജലിമുദ്രയിൽ കാണിക്കണം.
 
[1] ‘ഗതിദ’ എന്ന് പാഠഭേദം ഉണ്ട്.
Article Category: 
Malayalam