ശാപവും മോചനവും

Thursday, August 22, 2013 - 13:26
Urvashi and Arjunan

ആട്ടക്കഥാകൃത്തുകൾ കഥയേയും കഥാപാത്രങ്ങളേയും തങ്ങൾക്കാവശ്യമുള്ള രീതിയിൽ മാറ്റിയെഴുതുന്നത് കഥകളിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. ഇന്ദ്രന്റെ ക്ഷണം സ്വീകരിച്ച് അർജ്ജുനൻ സുരലോകത്തെത്തുന്നതും അവിടെ ഉർവ്വശിയുടെ ശാപത്തിനു പാത്രീഭവിക്കുന്നതുമാണ് 'ശാപമോചനം' കഥയുടെ ഇതിവൃത്തം. കോട്ടയം തമ്പുരാന്റെ 'കാലകേയവധ'ത്തിൽ ഇതേ സന്ദർഭം അവതരിക്കപ്പെടുന്നുണ്ട്, മാത്രവുമല്ല പ്രസ്തുത കഥയിലെ അർജ്ജുനനും ഉർവ്വശിയും കലാകാരന്മാരുടെ മാറ്റളക്കുന്ന വേഷങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നവയുമാണ്. എന്നാൽ 'ശാപമോചനം' തീർത്തും വ്യത്യസ്തമാണ്. ഡോ. സദനം ഹരികുമാർ മറ്റൊരു രീതിയിലാണ് ഈയൊരു സന്ദർഭത്തെയും കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.

കഥ മാറുന്നു, കഥാപാത്രങ്ങളും

അർജ്ജുനനേയും ഉർവ്വശിയേയും തന്നെയാണ് 'ശാപമോചന'ത്തിലും കാണുവാനുള്ളതെങ്കിലും, ആസ്വാദകർ കണ്ടുശീലിച്ച കഥാപാത്ര സങ്കല്പങ്ങളോട് ചേരുന്നതല്ല ഇതിലെ അർജ്ജുനനും ഉർവ്വശിയും. ഉർവ്വശിയും സഖിമാരും ചേരുന്ന സാരിനൃത്തത്തോടെ തുടങ്ങുന്നു 'ശാപമോചനം'. ഉർവ്വശിയുടെ അർജ്ജുനനോടുള്ള താത്പര്യം മനസിലാക്കുന്ന സഖിമാർ അവളെ അർജ്ജുനസവിധത്തിലെത്തിച്ചു മടങ്ങുന്നു. ആത്മവിശ്വാസവും സ്വാഭിമാനവുമുള്ള പക്വതയുള്ള ഒരു സ്ത്രീയായാണ് 'കാലകേയവധ'ത്തിലെ ഉർവ്വശി അനുഭവപ്പെടുന്നതെങ്കിൽ; ചപലതകളോട് കൂടിയൊരു സാധാരണ പെൺകൊടിയുടെ ശരീരഭാഷയോടെയും ചേഷ്ടകളോടെയുമാണ് ഇതിലെ ഉർവ്വശിയെ കാണുവാനുള്ളത്. ഉർവ്വശിയെ തിരിച്ചറിഞ്ഞ്, അവളുടെ ഇംഗിതത്തെ നിരാകരിക്കുന്ന അർജ്ജുനനാവട്ടെ ഇതിലെത്തുമ്പോൾ അവളെ പ്രേമഭാവേന സ്വീകരിക്കുകയും ആരെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ അവളോടൊത്ത് രതിപൂർവ്വ സഞ്ചാരത്തിന് പുറപ്പെടുകയും ചെയ്യുന്നു!

Arjunan and Urvashi
 

ഇരുവരുമൊത്തുള്ള സഞ്ചാരമധ്യേ, സുരലോക സന്ദർശകരായ രാജാക്കന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രശാലയിൽ ഇരുവരും പ്രവേശിക്കുന്നു. അവിടെ പുരൂരവസ്സിന്റെ ചിത്രം കാൺകെ അദ്ദേഹവുമൊത്തുള്ള ദിനങ്ങൾ ഉർവ്വശി ഓർത്തെടുക്കുന്നു. തന്റെയൊപ്പമുള്ള സുരസുന്ദരി താൻ മാതൃസ്ഥാനം നൽകി ആദരിക്കേണ്ടുന്ന ഉർവ്വശിയാണെന്നറിയുന്ന അർജ്ജുനൻ അവളെ ഒഴിവാക്കുവാൻ ശ്രമിക്കുന്നു. തന്റെ മനോവികാരം പങ്കുവെയ്ക്കാതെ അധിക്ഷേപങ്ങളിലൂടെ ഒഴിവാക്കുവാനാണ് അർജ്ജുനന്റെ ശ്രമം. അപമാനിതയാവുന്ന ഉർവ്വശി അർജ്ജുനനൊരു ശിഖണ്ഡിയായി മാറട്ടെയെന്നു ശപിച്ച് മറയുന്നു. അമ്മയായി കണ്ടതിനാലാണ് താനീവിധം പെരുമാറിയതെന്നും അതിനിത്രയും ശിക്ഷ തനിക്കു നൽകിയതുചിതമോ എന്നും വിലപിക്കുന്ന അർജ്ജുനനു മുൻപിൽ മാതൃഭാവത്തിൽ ഉർവ്വശി വീണ്ടുമെത്തുന്നു. ഒരമ്മയുടെ ശാപം പോലും മകനു ഗുണകരമായേ വരുകയുള്ളൂ എന്നാശ്വസിപ്പിച്ച് തന്റെ മടിയിൽ കിടത്തി അർജ്ജുനനെയുറക്കി ഉർവ്വശി മറയുന്നു. നിത്യകന്യകയായ അപ്സരസായി ജീവിക്കുവാൻ വിധിക്കപ്പെട്ട ഉർവ്വശിയെ സംബന്ധിച്ച്, അർജ്ജുനനാൽ തോന്നിയ മാതൃവികാരം ഒരു തരത്തിൽ മറ്റൊരു ശാപമോചനവുമാവുന്നു.

അർജ്ജുനനേയും ഉർവ്വശിയേയും അവതരിപ്പിച്ച സദനം ബാലകൃഷ്ണനേയും സദനം വിജയനേയും സംബന്ധിച്ചിടത്തോളം, ഈ കഥാപാത്രങ്ങളെ പരിചിതമായ രീതികളിൽ നിന്നും മാറി അവതരിപ്പിക്കുക എന്നത് ശ്രമകരമായിരിക്കാം. കഥാഗതിയെ സംബന്ധിച്ചിടത്തോളം കലാകാരന്മാർക്ക് വെല്ലുവിളിയുയർത്തുന്ന അല്ലെങ്കിലവരുടെ മികവിനെ പുറത്തെടുക്കുന്ന സന്ദർഭങ്ങൾ നന്നേ വിരളമാണെന്നതു കൂടി കാണേണ്ടതുണ്ട്. ഈ പരിഗണനകൾ നൽകുമ്പോൾ ഇരുവരുടേയും പ്രവൃത്തി തൃപ്തികരമെന്നു പറയാം. സദനം ശ്രീനാഥും സദനം കൃഷ്ണദാസുമാണ് സഖിമാരായി അരങ്ങിലെത്തിയത്.

അവതരണത്തിലെ പ്രത്യേകതകൾ

ഒരു നടനും സംഗീതജ്ഞനുമായ ഡോ. സദനം ഹരികുമാർ ചില നൂതന പരീക്ഷണങ്ങൾ അവതരണത്തിലും നടപ്പാക്കിയിട്ടുണ്ട്. തോടിയിൽ ചെമ്പ താളത്തിലുള്ള തുടക്കത്തിലെ സാരിനൃത്തം, ഇരുവരുടേയും പദങ്ങൾക്കു ശേഷം പുറപ്പാടിലെ മൂന്നാം നോക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അർജ്ജുനനും ഉർവ്വശിയും കൈകോർത്തു പിടിച്ചുവെയ്ക്കുന്ന ചില ചുവടുകൾ, ചരണങ്ങൾ അഭിനയിച്ച് പഞ്ചാരിയിൽ കലാശങ്ങളെടുത്തുള്ള കുമ്മി, ഭാവത്തെ പൊലിപ്പിക്കുന്നതരത്തിൽ ചിലയിടങ്ങളിൽ ചേർത്തിരിക്കുന്ന രാഗാലാപനം; ഇവയൊക്കെ ഈ വിഭാഗത്തിൽ പെടുത്താവുന്നവയാണ്. ഇവയൊക്കെയാണ് 'ശാപമോചനം' അവതരണത്തെ സംബന്ധിച്ചിടത്തോളം പ്രേക്ഷകർക്കു താത്പര്യമുണ്ടാക്കുന്നത് എന്നും കരുതാം. സദനം ഹരികുമാറും സദനം ശിവദാസുമായിരുന്നു അന്നേ ദിവസത്തെ ഗായകർ. ചെണ്ടയിൽ സദനം രാമകൃഷ്ണനും മദ്ദളത്തിൽ സദനം ദേവദാസും മേളമൊരുക്കി.

ആഹാര്യത്തിലെ വ്യതിയാനം

കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾ ബഹുഭൂരിപക്ഷവും മിനുക്ക് - സ്ത്രീ വിഭാഗത്തിനു നിശ്ചയിച്ചിട്ടുള്ള ആഹാര്യം പിന്തുടരുന്നവയാണ്. അവയിൽ തന്നെ, ചുരുക്കം ചിലതൊഴികെ മറ്റെല്ലാം, കഥാപാത്രഭേദമന്യേ, ഒരേ വേഷഘടന പിന്തുടരുന്നവയുമാണ്. ഇവിടെ ഉർവ്വശിയുടെ ശിരോവസ്ത്രം സുതാര്യമാവുന്നു, സാധാരണ ഗതിയിൽ ശിരോവസ്ത്രത്തിനുള്ളിൽ മറഞ്ഞു പോവുന്ന കൊണ്ട അലങ്കാരപ്പണികളോടെ പുറത്തു കാണുന്നു - എന്നാൽ ഈ മാറ്റങ്ങൾ അനിവാര്യമായി അനുഭവപ്പെടുത്തുന്ന എന്തെങ്കിലും കഥയിലോ കഥാപാത്രത്തിലോ വരുന്നുണ്ടോ - അതില്ല തന്നെ! ഒരു പക്ഷേ, പുതിയ കഥകളിലെ പുതിയ കഥാപാത്രങ്ങൾക്ക് വേറിട്ടൊരു വേഷവിധാനം ആവശ്യമായേക്കാം; എന്നാൽ ഉർവ്വശിയെപ്പോലെയൊരു കഥാപാത്രത്തിന് ഈ വക മാറ്റങ്ങൾ ആവശ്യമാണോ എന്നത് ചിന്തനീയമാണ്. കലാമണ്ഡലം സതീശൻ, ശങ്കരനാരായണൻ, വിഘ്നേഷെന്നിവരായിരുന്നു ചുട്ടിയിലും അണിയറയിലും പ്രവർത്തിച്ചത്.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്, തിരുവനന്തപുരം സംഘടിപ്പിച്ച ഈ പരിപാടിയുടെ അവതരണചുമതല സദനം കഥകളി അക്കാദമിക്കായിരുന്നു. 

Article Category: 
Malayalam

Comments

വളരെ നല്ല വിവരണം ഹരീഷ്, ഇതിലെ രാഗങ്ങളുടെ selection ആണ് എന്നെ ആദ്യം സ്വാധീനിച്ചത്

C.Ambujakshan Nair's picture

വിവരണം നന്നായിട്ടുണ്ട്

വിവരണം നന്നായിരിക്കുന്നു. ഗുണങ്ങള്‍ കൂടി എഴുതാമായിരുന്നു. ഈ കഥ ആദ്യമായിട്ടൊന്നും ആല്ലലോ അരങ്ങേറുന്നത്. അപ്പോള്‍ ആകര്‍ഷിക്കുന്ന ഘടകം എന്തോ ഉണ്ട് എന്നതും തീര്‍ച്ചയാണല്ലോ.

Very good

രസകരമായ കമന്റുകള്‍ വായിച്ചു.തമാശ ഉണ്ട് സദനം കഥകളി അക്കാദമിക്ക് കേന്ദ്രസാമ്സ്കാരിക വകുപ്പില്‍ നിന്ന് സാലറി ഗ്രാന്റ് കിട്ടുന്നുണ്ട് അത് കിട്ടാനുള്ള ഒരു നിബന്ധന പ്രകാരം സദനം ഓരോ വര്‍ഷവും എന്തെങ്കിലും നൂതനമായ കഥകളി രൂപം സംവിധാനം ചെയ്തു അവതരിപ്പിക്കണം.അതിന്റെ വിടിഒ ,ഫോട്ടോകള്‍ ,പത്ര റിപ്പോര്‍ട്ടുകള്‍ അങ്ങിനെ എല്ലാം കൊടുത്തെന്കിലെ ആ ഗ്രാന്റു ഞങ്ങള്‍ക്ക് കിട്ടാറുള്ളൂ.പ്രസ്തുത സാലറി ഗ്രാന്റ് കലാകാരന്മാര്‍ക്ക് നേരിട്ട് കൊടുത്തതിന്റെ വൌച്ചരുകളും നല്‍കേണ്ടതുണ്ട്.ഇതില്‍ വളരെ നന്ന് എന്ന് തോന്നിയ വാവര്‍, സ്ത്രീ വേഷ കിരീടം.. ഘടോല്‍ക്കാച്ചന്‍ എന്നിങ്ങനെ ധാരാളം ചിത്രങ്ങള്‍ ഞങ്ങളുടെ സമ്മതത്തോടെ കേന്ദ്ര സംഗീത നാടക അക്കാദമി ആര്‍ക്കെവ്സില്‍ സൂക്ഷിച്ചിട്ടുമുണ്ട്‌....,..ശമ്പളമോ ഹോണ
റോറിയമോ കൈപ്പറ്റാതെ യാണ് എന്റെ സേവനം സദനത്തിനു നല്‍കുന്നത്.പിന്നെ കളിച്ച സ്ത്ഹലങ്ങളില്‍ എല്ലാം വന്‍ വിജയമാകുംപോള്‍ എന്തിനു വേണ്ടെന്നു വക്കണം??

സദനം കഥകളി അക്കാദമിയെക്കുറിച്ചു വന്ന കമന്റുകൾക്കുള്ള മറുപടിയാണ് ഈ കമന്റ്. സദനത്തെക്കുറിച്ചു വന്ന അനാവശ്യപ്രസ്താവനകളാണ് ആ കമന്റുകൾ എന്ന് മനസ്സിലായതിനാൽ ആ കമന്റുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു, ഈ മറുപടി മാത്രം നിലനിർത്തിയിരിക്കുന്നു.

ഞാന്‍ ഇന്നാണ് ഈ വക കമന്‍റുകള്‍ കാണുന്നത്.പലരും വായിക്കുന്ന ഒരു പേജ് അല്ലെ .അത് കാരണം.അവഗണിക്കേണ്ടത് ആണെങ്കിലും പ്രതികരിക്കാം എന്ന് കരുതി.ഇതില്‍ ശാപമോചനം ഡല്‍ഹി ഇന്റര്‍ നാഷണല്‍ കഥകളി സെന്റെര്‍ ന്‍റെ ബാനരിലും ജൂലിയസ് സീസര്‍ ,,മണികണ്ട ചരിതം,അഭിമന്യു,കര്‍ണ്ണ പര്‍വ്വം.എന്നിങ്ങനെയുള്ള കഥകള്‍ സാത്വികം കലാസദനം അന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ ബാനറിലും നിര്‍മ്മിച്ചവയാണ്‌ ..പക്ഷെ പ്രത്യേകിച്ചു രെജിസ്ടര്‍ ചെയ്യുകയും മറ്റും ഉണ്ടാകാഞ്ഞതിനാല്‍ (പെട്ടന്സി എടുക്കാഞ്ഞതിനാല്‍ എന്ന് ചുരുക്കം)അത് സദനത്തിലെ കലാകാരന്മാര്‍ക്ക് സാലറി ലഭിക്കുവാന്‍ വേണ്ടി ഉപയോഗപ്പെടുത്തി വീണ്ടും അരങ്ങേറി..ശാന്തിനികേതനില്‍ ജോലി ചെയ്തിരുന്ന എന്നോട് കലാമണ്ഡലം രാമന്‍ കുട്ടി ആശാന്‍ ചെയര്‍ മാനായി ഉണ്ടായിരുന്ന കമ്മറ്റിയുടെ അപേക്ഷ പ്രകാരം ആണ് ഞാന്‍ ശാന്തി നികെതനത്ത്തിലേക്ക് മടങ്ങി പോകാതെ സടനത്ത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സെക്രടറി ആയത് എന്ന് തെറ്റി ധ്ഹരിപ്പിക്കപ്പെട്ട വായനക്കാരെ അറിയിക്കാന്‍ ഞാന്‍ ബാധ്ഹ്യസ്ത്ഹനാനല്ലോ.കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ ,സദനം ക്കൃഷ്ണന്‍ കുട്ടി,കലാമണ്ഡലം കെ ജി വാസുആശാന്‍,സദനം രാമന്‍ ക്കുട്ടി ,സദനം ബാലകൃഷ്ണന്‍ കോട്ടക്കല്‍ നന്ദകുമാരന്‍, കോട്ടക്കല്‍ കേശവന്‍ കുണ്ടാലായര്‍ , കോട്ടക്കല്‍ ദേവദാസ് ,കലാമണ്ഡലം പ്രദീപ്‌, മനോജ്‌, കലാനിലയം ഗോപാലകൃഷ്ണന്‍,കല ഹരിനാരായണന്‍,വെള്ളിനേഴി ഹരിദാസ്,നരിപ്പറ്റ (സദനത്തില്‍ ജോലി ചെയ്യാതിരുന്ന കാലത്തും)എന്നിങ്ങനെ നിരവധി പേര്‍ എന്‍റെ നിര്‍മ്മിതിയില്‍ സഹകരിച്ച്ചവര്‍ ആണ്.അത്യധികം മതിപ്പ് ഉണ്ടായവര്‍ ആണ്..ഇതൊന്നും ഇവിടെ പലതും പോസ്റ്റ്‌ ചെയ്തവര്‍ക്കുള്ള മറുപടി അല്ല.അവരുടെ പോസ്റ്റ്‌ വായിച്ചു തെറ്ട്ടിധ്ഹരിച്ച്ചവര്‍ക്കുള്ള വിശ ദീകരണം മാത്രമാണ്.ഈ അസഹിഷ്ണുത ത്തന്നെ ആണ് എന്‍റെ അംഗീകാരം.

സദനം കഥകളി അക്കാദമിയെക്കുറിച്ചു വന്ന കമന്റുകൾക്കുള്ള മറുപടിയാണ് ഈ കമന്റ്. സദനത്തെക്കുറിച്ചു വന്ന അനാവശ്യപ്രസ്താവനകളാണ് ആ കമന്റുകൾ എന്ന് മനസ്സിലായതിനാൽ ആ കമന്റുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു, ഈ മറുപടി മാത്രം നിലനിർത്തിയിരിക്കുന്നു.

ഈ ലേഖനത്തിന്റെ കീഴിൽ വന്ന അനാവശ്യ കമന്റുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. വായനക്കാർ കമന്റ് എഴുതുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കുക. കമന്റുകൾ സ്വന്തം പേരിൽ തന്നെ കഴിയുന്നതും വെബ്സൈറ്റിൽ അക്കൗണ്ട്‌ഉണ്ടാക്കി എഴുതുക. (അക്കൗണ്ട്‌ഉണ്ടാക്കാൻ kunchunairtrust@gmail.com എന്ന വിലാസത്തിൽ പേരും മറ്റു വിവരങ്ങളുമടങ്ങിയ ഒരു ഇമെയിൽ അയച്ചാൽ മതി).

സദനം കഥകളി അക്കാദമിയെക്കുറിച്ച് വന്ന അനാവശ്യ പ്രസ്താവനകൾക്ക് ഡോ. സദനം ഹരികുമാർ എഴുതിയ മറുപടി മുകളിൽ ഉണ്ട്. ഇതിനു പുറമേ അദ്ദേഹം തയ്യാറാക്കിയ മറ്റു ചില വിവരങ്ങൾ കൂടി അടങ്ങുന്ന ഒരു കുറിപ്പും ഇതിനാൽ ചേർക്കുന്നു :

"തിരുവനന്തപുരത്ത് നടന്ന ശാപമോച്ചനത്തിനെ കുറിച്ചു ഒരു നിരുപണം അല്ലെങ്കില്‍ കുറിപ്പ് ഹരിശ് നമ്പുതിരി എഴുതിയത് കഥകളി ഇന്‍ഫോ യില്‍ പ്രസിധ്ഹീകരിച്ച്ചിരുന്നു.എനിക്ക് ആവിവരം ഇവിടെ നിന്ന്നു കിട്ടുകയും ചെയ്തിരുന്നു.എന്നാല്‍ സമയക്കുറവ് കാരണം ഇന്നലെ മാത്രമാണ് അതിലെ കൃത്യമായ മേല്‍വി ലാസമില്ലാത്ത്ത പലരുടെയും പ്രസ്താവനകള്‍ ഞാന്‍ വായിച്ചത്.ശാപമോച്ചനത്ത്തില്‍ നിന്നു വ്യതിച്ചല്ച്ചു വ്യക്തിപരമായ ധാരാളം അവഹെലനങ്ങള്‍ നടത്തിയ്യത് ഇന്നേക്ക് പലരും വായിച്ചു കാണും.പോസ്റ്റുകള്‍ എഡിറ്റ് ചെയ്യേണ്ടവര്‍ അത് ചെയ്തതും ഇല്ല.ഞാന്‍ മൌനം ദീക്ഷിച്ച്ചാല്‍ അത് സമ്മത ലക്ഷണവും ആകും എന്നത് കൊണ്ട് ചില വാസ്തവങ്ങള്‍ എനിക്ക് ഇവിടെയും കുറിക്കാതിരിക്കാന്‍ കഴിയില്ല കാരണം ആയിരത്തില്‍ അധികം പേര്‍ ആ പേജുകള്‍ വായിച്ച തായി രേഖപ്പെടുത്തിയിരിക്കുന്നു.ചില സത്യങ്ങള്‍ പറയട്ടെ.

1.സദനം കഥകളി അക്കാദമിക്ക് സാലറി ഗ്രാന്‍റ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടുന്നുണ്ട് അത് കിട്ടണമെങ്കില്‍ നൂതനമായി ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന ഒരു കഥകളി രൂപത്തിന്റെ പ്രോജെക്ടും അത് കഴിഞ്ഞാല്‍ അതിന്‍റെ വിഡിയോ കാസറ്റും ഫോട്ടോകളും പത്ര റിപ്പോര്‍ട്ടുകളും അയച്ചു കൊടുത്താലേ പ്രസ്തുത ഗ്രാന്റു കിട്ടത്തുള്ളൂ .അത് കാരണം പുതിയ കഥ കല്‍ അവത്തരിപ്പിക്കാന്‍ ഞങ്ങള്‍ ബാധ്ഹ്യസ്ത്ഹരാണ .

2..+സാലറി ഗ്രാന്‍റ് കിട്ടുന്നതിനു വേണ്ടി ശാപമോചനം കഥ കളിച്ചത് ഡല്‍ഹി ഇന്റര്‍നാഷനല്‍ കഥകളി സെന്റര്‍ ആണ്.ഓ .എം. അനുജന്‍ സാറാണ് അതിനു മുഉന്‍ കൈ എടുത്തത്.+ജൂലിയസ് സീസര്‍, മണികണ്ട ചരിതം കര്‍ണ്ണ പര്‍വ്വം, അഭിമന്യു,എന്നീ കഥകളി സാത്വികം കലാസദ നം എന്നാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ബാനറില്‍ ആണ് അവതരിപ്പിച്ചത്.എന്നാല്‍ ആ അവതരണ ത്തിന്നു പ്രത്യേകിച്ചു രേഗ്സ്ട്രെഷനും പാറ്റ്എന്റും മറ്റും ഇല്ലാതിരുന്നതിനാല്‍ സദനം കഥകളി അക്കാദമിയിലെ അധ്ഹ്യാപകര്‍ക്ക് സമ്പളം കിട്ടുന്നതിനായി അത് വീണ്ടും ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.

3..കഥകളി പ്രോഫസരായി ശാന്തിനികെതനിലേക്ക് മടങ്ങി പോകാനിരുന്ന എന്നോട് സദനം കഥകളി അക്കാദമിയുടെ ചുമതല എല്കാന്‍ കലാമണ്ഡലം രാമന്‍ കുട്ടി നായ രാശാന്‍ ചെയര്‍ മാനായുള്ള കമ്മറ്റി ആണ് അഭ്യാര്ത്ഹിച്ച്ചത്.കുറച്ചു കാലത്തിനു ശേഷം സദനത്തില്‍ ന്നിന്നു വിട്ടു നിന്ന എന്നെ വീണ്ടും ആ കമ്മറ്റിയിലേക്ക് നിര്ബ്ബന്ധിച്ച്ചു എടുത്തതും എന്നെ സെക്രട്ടറി ആയി തിരഞ്ഞെടുത്തതും രാമന്‍ കുട്ടി ആശാന്‍ ചെയര്‍ മാനായുള്ള കമ്മിറ്റി ആണ്. ജൂലിയസ് സീസര്‍ കളിയ്ക്കാന്‍ ധന സഹായം തന്നത് പാലക്കാട്ട് സ്വരലയ ചുമതലയുള്ള ടി ആര്‍. അജയനാണ്‌.

4.സദനത്തില്‍ ജോലി ചെയ്യുന്നതിന് ശമ്പളമോ മറ്റ് ഹോണ റോറിയ മോ ഞാന്‍ കൈപ്പറ്റു ന്നില്ല. ഞാന്‍ എഴുതിയ സാഹിത്യത്തിനും ഞാന്‍ ഫീസ്‌ വാങ്ങിയിട്ടില്ല.എന്‍റെ സംവിധ്ഹാന ഫീസ്‌ വാങ്ങിയിട്ടില്ല.

5.കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ ,കലാമണ്ഡലം കെ ജി വാസു ,സദനം കൃഷ്ണന്‍ കുട്ടി, സദനം ബാലകൃഷ്ണന്‍, സദനം രാമന്‍ ക്കുട്ടി, നരിപ്പറ്റ , കോട്ടക്കല്‍ നന്ദകുമാര്‍,പരിയാനം പറ്റ ദിവാകരന്‍, കൊട്ട്ടക്കള്‍ കേശവന്‍ കുണ്ടാലായര്‍, കോട്ടക്കല്‍ ദേവദാസ് ,സദനം ഭാസി,സദനം മനികണ്ട ന്‍, സദനം കൃഷ്ണ ദാസ്,സദനം ശ്രീനാഥ്,സദനം സദാനന്ദന്‍, കലാമണ്ഡലം പ്രദീപ്‌, കലാമണ്ഡലം മനോജ്‌,വെള്ളിനേഴി ഹരിദാസ്,കല::ഹരിനാരായണന്‍,കലാനിലയം മുകുന്ദന്‍ എന്നിങ്ങനെ നീരവദ്ധി വേഷക്കാര്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്.

സമയാസമയത്ത് തെറ്റിധ്ഹാരണകള്‍ മാറ്റിയില്ലെങ്കില്‍ ഞാന്‍ തെറ്റിദ്ധ്രിക്കപ്പെയ്ത്റെക്കും .ഇത് എഡിറ്റ് ചെയ്ത് പ്രസിധ്ഹീകരിക്കാന്‍ കൂട്ടുനിന്ന സന്ഘ ടനയോടു എന്‍റെ പ്രതിഷേധം അറിയിക്കുന്നു. മനസ്സുള്ളവര്‍ക്ക് ഈ സൈറ്റ് വിസിറ്റ് ചെയ്യാം.

http://www.kathakali.info/ml/article/ശാപവും_മോചനവും
"